അടിമാലി: ക്രൈസ്തവ എഴുത്ത്പുര ജില്ലാ ചാപ്ടർ. ഗോഡ്‌സ് ഫാമിലി കൗൺസിലിംഗ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്ലാസിന് വേണ്ടിയുള്ള ടിവി കളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം എസ്.രാജേന്ദ്രൻ എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ ഗോഡ്‌സ് ഫാമിലി യൂത്ത് സെക്രട്ടറി അലൻ നിഥിൻ സ്റ്റീഫൻ അദ്ധ്യക്ഷനായി .
ക്രൈസ്തവ എഴുത്തുപുര ജില്ലാ ചാപ്ടർ പ്രസിഡന്റ് വി.എസ് വിനോദ്, സിപി എം ഏരിയ സെക്രട്ടറി ടി.കെ ഷാജി എന്നിവർ പ്രസംഗിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം മാത്യു ഫിലിപ്പ്, മോൻസി, റിക്‌സൺ പൗലോസ്, അബിൻ,ബ്ലുബിനു,സാമുവേൽ എന്നിവർ പങ്കെടുത്തു.