കോട്ടയം: ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ രോഗമുക്തരായി. നിലവിൽ 97 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 33 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 30 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 30 പേർ പാലാ ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.

മുംബയിൽനിന്ന് എത്തിയ ആറുമാനൂർ സ്വദേശിനി (29), കുവൈറ്റിൽ നിന്ന് എത്തിയ പായിപ്പാട് സ്വദേശിനി (34), ഡൽഹിയിൽനിന്ന് എത്തിയ വെള്ളാവൂർ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്.

 ഇന്നലെ രോഗം സ്ഥിരീകരിച്ചവർ


1) ഡൽഹിയിൽ നിന്ന് എത്തിയ രാമപുരം സ്വദേശി (37).

2) കുവൈറ്റിൽ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി (50).

3) മുംബയിൽനിന്ന് നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (12). മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

4) റിയാദിൽനിന്ന് എത്തിയ പാമ്പാടി സ്വദേശി (52).

5) ഡൽഹിയിൽനിന്ന് എത്തിയ കല്ലറ സ്വദേശി (42).

6) ഡൽഹിയിൽനിന്ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി (65).

7) പള്ളിക്കത്തോട് സ്വദേശി (70). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.