കോട്ടയം: കേരള കോൺഗ്രസ് (ജോസ് വിഭാഗം) നേതൃത്വം ആവശ്യപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലായ് 25നാണ് ചുമതലയേറ്റത്. കുറഞ്ഞ കാലയളവിൽ ക്ലീൻ കോട്ടയം അടക്കം നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു. നവംബറിൽ പുതിയ ഭരണ സമിതി അധികാരത്തിൽ വരണം. ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യത്തിൽ മാറ്റം ആവശ്യമില്ല. ജോസഫ് വിഭാഗത്തിന് ആറ് മാസം പ്രസിഡന്റ് സ്ഥാനം കൊടുക്കാൻ യു.ഡി.എഫ് കരാർ ഉണ്ടാക്കിയിരുന്നതായി അറിയില്ലെന്നും കുളത്തുങ്കൽ പറഞ്ഞു