
കോട്ടയം : ഇന്ധനവില വർദ്ധനവിന്റെ മറവിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളിനും, ഡീസലിനും എക്സൈസ് നികുതി വർദ്ധിപ്പിച്ച് കഴിഞ്ഞ 3 മാസത്തിനുള്ളിൽ രണ്ടര ലക്ഷംകോടി രൂപയാണ് കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കിയത്. വർദ്ധിക്കുന്ന വിലയ്ക്കും വില്പന നികുതി ഈടാക്കി സംസ്ഥാന സർക്കാരും ജനങ്ങളുടെ മേൽ കനത്ത പ്രഹരമാണ് ഏല്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ മാത്തുക്കുട്ടി ഞായറുകുളം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി മെമ്പർമാരായ രാധാ.വി.നായർ, ഫിൽസൺമാത്യു, മാത്തച്ചൻ താമരശ്ശേരിൽ, ജോസഫ് ചാമക്കാല, സണ്ണി പാമ്പാടി, സുധാ കുര്യൻ, ജെ.ജി. പാലയ്ക്കലോടി, ബാബു.കെ.കോര, എം.പി. സന്തോഷ് കുമാർ, നിബു ജോൺ, എന്നിവർ സംസാരിച്ചു.