കോട്ടയം : കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച വാഴപ്പള്ളി വെട്ടിതുരുത്തി ഷാജിയുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബൂണൽ ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിട്ടു. 2017 ഒക്ടോബറിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലായിരുന്നു അപകടം. റോഡിൽ വീണ ഷാജിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തുക ഒരു മാസത്തിനകം ഭാര്യയുടെ മക്കളുടേയും പേരിൽ ബാങ്കിൽ നിക്ഷേപിക്കാൻ ഇൻഷ്വറൻസ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. ഹർജിക്കാർക്കായി അഡ്വ.വി.ബി.ബിനു ഹാജരായി.