paddy-field


അടിമാലി: ഒരു കാലത്ത് അടിമാലിയുടെ നെല്ലറയായിരുന്ന കൊരങ്ങാട്ടി പാടശേഖരം മറ്റ് കൃഷിക്കായി വഴിമാറി. . ഇപ്പോൾ വാഴ, കപ്പ, ഏലം, തുടങ്ങിയ കൃഷികൾക്കായി നെൽപാടം വിനിയോഗിക്കുന്നത്. പഞ്ചായത്തിൽ ഏറ്റവു കൂടുതൽ പടശേഖരം കൊരങ്ങാട്ടി ആദിവാസി മേഖലയിലാണ്. അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ് നെൽകൃഷിയിൽ നിന്ന് പിൻമാറിയതെന്ന് ആദിവാസികൾ പറയുന്നു.തുടന്ന് പാടശേഖരത്ത് വലിയ കാനകൾ തീർത്ത് മറ്റ് കൃഷിക്ക് വേണ്ടി തയ്യാറാടെപ്പുകൾ നടത്തുകയാണ്. നെൽപ്പാടങ്ങളെ നിലനിർത്തുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതിൽ അപ്പോഴും പിന്നോക്കം പോവുകയായിരുന്നു.
ആദിവാസികളുടെ ഭൂമി നിസ്സാര വിലയ്ക്ക് പാട്ടത്തിന് എടുത്ത് 10 വർഷത്തോളം കാലവധിക്കായി ചിലർ ഏലക്കൃഷിയും നടത്തി വരുന്നു.വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആദിവാസികളുടെ ഭൂമിയിൽ ഇതുപോലെ കൃഷി ഇറക്കുന്നത് .