എലിക്കുളം : പൊന്നൊഴുകും തോട്ടിൽ ഒഴുക്കിൽപ്പെട്ട തെരേസ എന്ന ഒന്നരവയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കൗമാരക്കാരെ ആദരിക്കാൻ പാമ്പോലി ഗ്രാമം ഒത്തുകൂടി. പാമ്പോലി നവഭാരത് ലൈബ്രറി സംഘടിപ്പിച്ച ചടങ്ങ് മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ സഹജീവിയുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കുട്ടികളെ ധീരതയ്ക്കുള്ള അവാർഡിന് ശുപാർശ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് എൻ.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.പി.വിശ്വം, കെ.സി.സോണി, ലൈബ്രറി സെക്രട്ടറി തോമസ് മാത്യു, ജസ്റ്റിൻ മണ്ഡപത്തിൽ, സിബി ആയിലൂക്കുന്നേൽ, ബേബി ഈറ്റത്തോട്ട്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.