പാലാ : നീന്തൽ സ്‌കൂൾ തലം മുതൽ പാഠ്യവിഷയമായി ഉൾപ്പെടുത്തണമെന്ന് ജോയി അബ്രാഹം അഭിപ്രായപ്പെട്ടു. മല്ലികശേരിയിലെ കോക്കാട്ട് കടവിൽ ഒഴുക്കിൽ പെട്ട ഒന്നര വയസുകാരിയെ സാഹസികമായി രക്ഷപെടുത്തിയ അനന്ദ് സുഭാഷ്, നിഖിൽ മാത്യു, ഡിയോൺ നോബി, റെയോൺ നോബി എന്നീ വിദ്യാർത്ഥികൾക്ക് കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ പുരസ്‌ക്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം മജു പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.