പാലാ : നഗരസഭയിൽ നിന്ന് വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ ഇനിയും മസ്റ്റർ ചെയ്തിട്ടില്ലാത്ത പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് 29 മുതൽ ജൂലായ് 15 വരെ അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കാം. മസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് തുടർന്ന് പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല. ഗുണഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.