കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതിന് പകരമായി ജോസ് കെ.. മാണി മുന്നോട്ടു വച്ച ഉപാധികൾ ഉടനെ അംഗീകരിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് നിർദ്ദേശപ്രകാരം ആദ്യം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റടക്കം ഉപാധികൾ വച്ച സാഹചര്യത്തിൽ കോൺഗ്രസ് മാത്രം വിചാരിച്ചാൽ ഇരുവിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കാനാവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു