പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ആശ പ്രവർത്തകർക്കായി ഡിജിറ്റൽ തെർമൽ സ്‌കാനറുകൾ നൽകി. കെ.എസ്.എഫ്.ഇ സ്റ്റാഫ്് അസോസിയേഷനും കാഞ്ഞിരപ്പള്ളി ജീസസ് വേർഡ്‌സ് മിനിസ്ട്രിയുമാണ് തെർമൽ സ്‌കാനർ നൽകിയത്. വാർഡിലെ രണ്ട് പ്രവർത്തകർക്കും ഓരോ സ്‌കാനറാണ് നൽകിയത്. കെ.എസ.്എഫ്.ഇ സ്റ്റാഫ്് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ.് സജു, ജീസസ് വേർഡ്‌സ് മിനിസ്ട്രി സഭാഗം മനോജ് എന്നിവർ സ്‌കാനർ കൈമാറി. വാർഡ് മെമ്പർ അഡ്വ.ഗിരീഷ് എസ് നായർ അദ്ധ്യക്ഷനായി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജു, ഹെൽത്ത് നേഴ്‌സ് മിനി, എ.ഡി.എസ് പ്രസിഡന്റ് സോമാ കൈലാസ്, സെക്രട്ടറി സുമാ സാബു,സി.ഡി.എസ്. അംഗം അമ്പിളി ശിവദാസ്, ആശവർക്കർമാരായ പ്രിയ, ലിജ എന്നിവർ പങ്കെടുത്തു.