പാലാ: ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ വാർഡിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്നലെ മുതൽ വേണ്ടത്ര ഭക്ഷണം നൽകാൻ നടപടിയായി. ഇതു സംബന്ധിച്ച് ഇന്നലെ 'കേരള കൗമുദി ' വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നവരുടെ യോഗം വിളിച്ചു ചേർത്ത പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, മേലിൽ ഇക്കാര്യത്തിൽ പാളിച്ചയുണ്ടാകരുതെന്ന് കർശന നിർദ്ദേശം നൽകി. മൂന്നു നേരം വയറുനിറയെ ഭക്ഷണം കൊടുക്കുന്നതിനു പുറമെ ഇട സമയങ്ങളിൽ ജ്യൂസും ചായയും കടിയും വിതരണം ചെയ്യുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.