തലയോലപ്പറമ്പ് : കിഡ്‌നി രോഗികൾക്ക് സഹായഹസ്തവുമായി വെള്ളൂർ സൗഹൃദ കൂട്ടായ്മ. തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഡയലാക്‌സർ കിറ്റും ട്യൂബും വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.പി.കെ ഹരികുമാർ കിറ്റുകൾ ഏരിയ സെക്രട്ടറി കെ.ശെൽവരാജിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഇ.എം കുഞ്ഞുമുഹമ്മദ്, ടി.ബി മോഹനൻ, ടി.വി രാജൻ, ലൂക്ക് മാത്യു, പി .എ ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.