കൊല്ലപ്പിള്ളി : പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ തൊടുപുഴ പൊൻകുന്നം റീച്ചിൽപ്പെട്ട അന്തീനാട് , കൊല്ലപ്പിള്ളി, ഐങ്കൊമ്പ് പിഴക് മേഖലകളിലെ സോളാർ ലൈറ്റുകൾ മിഴിയടച്ചു. 2015 ൽ റോഡ് പണി പൂർത്തിയായ സമയത്ത് കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ച സോളാർ ലൈറ്റുകളാണ് തകരാറിലായത്. കാൽനടയാത്രക്കാരും വാഹനയാത്രികരും വെളിച്ചക്കുറവ് മൂലം ബുദ്ധിമുട്ടുകയാണ്. അടിയന്തിരമായി തകരാർ പരിഹരിക്കണമെന്ന് ബി.ജെ.പി കടനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളി ആവശ്യപ്പെട്ടു.