കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം സി.എം.എസ് കോളജ് റോഡിലുള്ള ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡിൽ ആയൂർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എൻ.എസ്.എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. ബാലകൃഷ്ണന് ഇമ്മ്യൂണിറ്റി കിറ്റ് നൽകി നിർവഹിച്ചു. റവ.ഡോ. ജോർജ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ആർ.ജി. ഗോപു, ഡോ. സുനു കുരുവിള, ഡോ. മെർലിൻ, കെ.ആർ. ദിലീപ്കുമാർ, ശ്രിജിത്ത് വി. വർമ, റ്റിന്റു ബിജു, ശിവപ്രസാദ്, ലത, ശ്രീകുമാർ മേച്ചേരിൽ എന്നിവർ പങ്കെടുത്തു.