തൃക്കൊടിത്താനം: തൃക്കൊടിത്താനം കൃഷിഭവനിൽ ഡബ്ല്യൂ സി റ്റി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. താല്പര്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി രണ്ട് ദിവസത്തിനകം കൃഷിഭവനിൽ എത്തിച്ചേരണമെന്ന് തൃക്കൊടിത്താനം കൃഷി ഓഫീസർ അറിയിച്ചു.
കറുകച്ചാൽ: കൃഷി വകുപ്പ് 202021 പദ്ധതിയുടെ ഭാഗമായി മേൽത്തരം ഡബ്ല്യു.സി.റ്റി തെങ്ങിൻ തൈകൾ 50 ശതമാനം സബ്‌സിഡി നിരക്കിൽ തൈ ഒന്നിന് 50 രൂപ നിരക്കിൽ കറുകച്ചാൽ കൃഷിഭവനിൽ വിതരണം ചെയ്യും. താല്പര്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ കാർഡ് പകർപ്പ് പൂരിപ്പിച്ച കൃഷി അപേക്ഷാ ഫോറം എന്നിവയുമായി കറുകച്ചാൽ കൃഷി ഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.