കോട്ടയം : മാർ ഏലിയ കത്തീഡ്രൽ വികാരിയും എം.ഡി സെമിനാരി മാനേജരുമായ ഫാ.കെ.എം.
ഐസക് (61) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് മൂലേടത്തെ വസതിയിലെത്തിക്കും. നാളെ 9 ന് മാർ ഏലിയ കത്തീഡ്രലിൽ പൊതുദർശനത്തിനു വയ്ക്കും. 2.30 ന് നടക്കുന്ന സമാപന ശുശ്രൂഷയ്ക്കുശേഷം സെന്റ് ലാസറസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗവും കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്‌കൂൾ കോർപ്പറേറ്റ് മാനേജ്‌മെന്റ് ഗവേണിംഗ് ബോഡി ഓഫീസ് സെക്രട്ടറിയുമായിരുന്നു. കണ്ടനാട് ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചശേഷം കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ കാരാപ്പുഴ മാർ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, കോട്ടയം ചെറിയപള്ളി മഹായിടവക, കുമ്മനം സെന്റ് ജോർജ്, മാങ്ങാനം എബനേസർ എന്നീ പള്ളികളിലും വികാരിയായിരുന്നു. ഞാലിയാകുഴി എം.ജി.എം ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ, കോട്ടയം സെൻട്രൽ ഭദ്രാസന സൺഡേ സ്‌കൂൾ ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റ്, അമ്മഞ്ചേരി പീസ് ഹിൽ ഓൾഡേജ് ഹോം ഡയറക്ടർ ബോർഡ് അംഗം, എംഡി ബോർഡിങ് വാർഡൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂത്താട്ടുകുളം പുതുവേലി കണ്ടത്തിൽ പുത്തൻപുരയിൽ കെ.സി.മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: മൂവാറ്റുപുഴ കുന്നയ്ക്കാൽ മുപ്പാത്തിയിൽ റിനു െഎസക് (ഹെഡ്മിസ്ട്രസ്, എംഡി സെമിനാരി എൽപി സ്‌കൂൾ). മക്കൾ: നെവിൻ (ബംഗളൂരു), സരിൻ (ഇസാഫ് ബാങ്ക്, തൃശൂർ). മരുമകൾ: കങ്ങഴ വയലപ്പള്ളിൽ വീണ (ബംഗളൂരു).