വൈക്കം: പ്രവാസികളായ ഗർഭിണികളെയും രോഗികളായ സ്ത്രീകളെയും ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. പ്രവാസികളോടുള്ള അവഗണനയിലും, പെട്രോൾ ഡീസൽ വില വർദ്ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിക്കവലയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചൻ,മാധവൻകുട്ടി കറുകയിൽ,ബഷീർ പുത്തൻപുര,അഡ്വ. ജെയിംസ് കടവൻ,മോഹൻ.ഡി ബാബു,പി.വി പ്രസാദ്,എ.സനീഷ് കുമാർ,അബ്ദുൾ സലാം റാവൂത്തർ,എബ്രഹാം പഴയകടവൻ,സിറിൾ ജോസഫ്,ജയ്‌ജോൺ പേരയിൽ, വിവേക് പ്ലാത്താനം,വി.സമ്പത്ത് കുമാർ,ജമാൽകുട്ടി എന്നിവർ പങ്കെടുത്തു.