വൈക്കം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിഷു - ഈസ്റ്റർ പെൻഷൻ ലഭിക്കാത്ത കയർ തൊഴിലാളികളും

മസ്റ്ററിംഗ് പൂർത്തീകരിക്കാൻ കഴിയാത്ത കാരണത്താൽ പെൻഷൻ ലഭിക്കാത്തവരും ജൂൺ 29 മുതൽ ജൂലായ് 15 വരെയുളള കാലയളവിൽ ആധാർ കാർഡും, പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തണം.
കയർ ക്ഷേമനിധി ബോർഡിൽ 2020 മെയ് വരെ പെൻഷന് /കുടുംബ പെൻഷന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കയർ തൊഴിലാളികളും അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്റർ ചെയ്യണം. ഏതെങ്കിലും കാരണത്താൽ മസ്റ്ററിംഗ് പരാജയപ്പെടുന്നവർ അക്ഷയ കേന്ദ്രത്തിൽ നിന്നുളള മസ്റ്ററിംഗ് ഫെയിൽ റിപ്പോർട്ടും, ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്ക​റ്റും സഹിതം ജൂലായ് 22 നകം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളിൽ അപേക്ഷ നൽകണം.