വൈക്കം : നെൽകർഷകരുടെ പമ്പിംഗ് സബ്സീഡി നൽകുന്നതിന് എം.എൽ.എമാർ ഇടപെടണമെന്ന് ആവശ്യമുയരുന്നു. അപ്പർകുട്ടനാട്ടിലെ നെൽകൃഷിയുടെ പമ്പിംഗ് സബ്സീഡി 2018 മുതൽ വിതരണം നടത്തിയിട്ടില്ല. രണ്ടു പുഞ്ചകൃഷിയുടെയും ഒരു വിരിപ്പുകൃഷിയുടേതുമായി 6 കോടി രൂപയാണ് കോട്ടയം ജില്ലയിൽ വിതരണം നടത്താനുള്ളത്. വെള്ളം വറ്റിക്കാനുള്ള അനുമതി ലേലം ചെയ്ത് കൊടുക്കുന്നത് പുഞ്ച സ്പെഷ്യൽ ഓഫീസറാണ്. എന്നാൽ പമ്പിംഗ് സബ്സീഡിക്കുവേണ്ടി പമ്പിംഗ് കരാറുകാരും പാടശേഖരസമിതി ഭാരവാഹികളും പുഞ്ച സ്പെഷ്യൽ ഓഫീസിൽ കയറിയിറങ്ങി മടുത്തു. കടക്കെണിയിലായ പാടശേഖരസമിതികൾ വർഷകൃഷിയുടെ മുന്നൊരുക്കമായ പുറം ബണ്ട് സംരക്ഷണം പോലും സാമ്പത്തിക പ്രതിസന്ധിമൂലം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
അപ്പർകുട്ടനാട്ടിലെ കർഷകരെ ഒന്നടങ്കം ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അപ്പർകുട്ടനാട് പ്രദേശങ്ങളായ വൈക്കം,കടുത്തുരുത്തി, ഏറ്റുമാനൂർ,കോട്ടയം എന്നിവിടങ്ങളിലെ എം.എൽ.എമാർ ഇടപെടണം.
,സി.എസ്.രാജു
(സിപിഐ-എംഎൽ റെഡ്ഫ്ലാഗ് ജില്ലാ സെക്രട്ടറി)