മറവൻതുരുത്ത് : ലഡാക്കിൽ വീരമ‌ൃത്യുവരിച്ച ജവാന്മാർക്ക് ബി.ജെ.പി മറവൻതുരുത്ത് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.പ്രസിഡന്റ് ആർ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ടി.വി മിത്രലാൽ, കെ.ആർ.ശ്യാം, പത്മകുമാർ അഴിക്കൽ, പി.പി.ഷൺമുഖൻ, ഭുവനേശ്വരൻ കെ.എസ്.മംഗലം, ഞാറ്റകാലായിൽ ചന്ദ്രശേഖരൻ, സുരേഷ് ബാബു, ധനുഷ്, എം.ആർ.ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.