vakanad

കോട്ടയം: കേരള കോൺഗ്രസ് (ജേക്കബ്)​ സംസ്ഥാന ചെയർമാൻ ആയി വാക്കനാട് രാധാകൃഷ്ണനെ തിരഞ്ഞെടുത്തതായി പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. വർക്കിംഗ് ചെയർമാൻ ആയിരുന്നു. എം.സി. സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ്, എന്നിവരാണ് വർക്കിംഗ് ചെയർമാന്മാർ.

വൈസ് ചെയർമാന്മാരായി എഴുകോൺ സത്യൻ, ബാബു വലിയവീടൻ എന്നിവരെയും ട്രഷററായി വത്സൻ അത്തിക്കലിനെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാർ: പ്രൊഫ. ജോണി സെബാസ്റ്റ്യൻ, എം.ബാവ, രാജു പാണാലിക്കൽ, കെ.ജി. പുരുഷോത്തമൻ, പി.എസ്. മനോജ് കുമാർ, റെജി ജോർജ്, ചിരട്ടകോണം സുരേഷ്. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ. ആർ.ഗിരിജനെ തിരഞ്ഞെടുത്തു.