deen

അടിമാലി: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തികരിച്ച കല്ലാർ എട്ടേക്കർ അങ്കണവാടി മന്ദിരത്താന്റെ ഉദ്ഘാടനം നടത്തി.മന്ദിരത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു.ഇതോടനുബന്ധിച്ച് പർണ്ണാ സിറ്റിയിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടിയുടെ ശിലാസ്ഥാപനവും എം.പി. നടത്തി.20 ലക്ഷം മുടക്കിയാണ് ഹൈടെക് അങ്കണവാടി നിർമ്മിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് അംഗം എസ്.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.മുരുകേശൻ,പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് തുളസി ഭായ് കൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈലാ ജോസ്, കെ.ജെ സിബി, പഞ്ചായത്ത് അംഗങ്ങളായ എം.എം.റഹിം, കുമാരി, സുകുമാരൻ ഐ.സിഡി.എസ് സൂപ്പർവൈസർ ജമീല ഷാഫി എന്നിവർ പ്രസംഗിച്ചു.