tree
ദേശീയപാതയിലൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ

അടിമാലി: കുമളി ദേശീയ പാതയുടെ ഭാഗമായ പനം കുട്ടിയിൽ വൻമരങ്ങൾ അപകട ഭീഷിണി ഉയർത്തുന്നു. അപകടരമായ മരങ്ങൾ വെട്ടിമാറ്റണമെന്ന് നാട്ടുകാരുടെ ആവശ്യത്തോട് ദേശീയ പാത അധികൃതർ നിസംഗത പാലിക്കുകയാണ്. നേര്യമംഗലം പവർഹൗസിന് സമീപം ആണ് പാതയോരത്ത് ഒട്ടേറെ മരങ്ങൾ ഭീഷിണി ഉയർത്തുന്നത്. വണ്ണം കൂടിയ പാഴ്മരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അപകട ഭീഷിണി ഉയർത്തുന്ന മരങ്ങൾ കാലവർഷ ആരംഭത്തിൽ തന്നെ വെട്ടി മാറ്റണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഇവിടെ നടപ്പാക്കുന്നില്ല.