കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ചികിത്സയിലുള്ളവരുരുടെ എണ്ണം 113 ആയി. പാലാ ജനറൽ ആശുപത്രിയിൽ 40 പേരും, കോട്ടയം ജനറൽ ആശുപത്രിയിൽ 37 പേരും, കോട്ടയം മെഡിക്കൽ കോളേജിൽ 32 പേരും, എറണാകുളം മെഡിക്കൽ കോളേജിൽ നാലുപേരുമാണ് ചികിത്സയിലുള്ളത്.
പുതിയതായി രോഗം ബാധിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. ഒരാൾ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. രണ്ടുപേർ ഇന്നലെ രോഗമുക്തരായി. ഇതുവരെ ആകെ 196 പേർക്കാണ് രോഗം ബാധിച്ചത്. 83 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവർ
ജൂൺ 13 ന് കുവൈറ്റിൽ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി (30)
ജൂൺ 14 ന് കുവൈറ്റിൽ നിന്നെത്തിയ കുമരകം സ്വദേശിനി (16)
ജൂൺ 11 ന് കുവൈറ്റിൽ നിന്നെത്തിയ പള്ളിക്കത്തോട് സ്വദേശി (36)
ജൂൺ 15 ന് കുവൈറ്റിൽ നിന്നെത്തിയ പാമ്പാടി സ്വദേശി (43)
ജൂൺ 13 ന് കുവൈറ്റിൽ നിന്നെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി (31)
ജൂൺ 13 ന് കുവൈറ്റിൽ നിന്നെത്തിയ പാമ്പാടി സ്വദേശി (37)
ജൂൺ 15 ന് കുവൈറ്റിൽ നിന്നെത്തിയ കുറിച്ചി സ്വദേശി (34)
ജൂൺ 22 ന് മധുരയിൽ നിന്നെത്തിയ കാരാപ്പുഴ സ്വദേശി (30)
ജൂൺ 15 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ കുറിച്ചി സ്വദേശി (23)
ജൂൺ 12 ന് കുവൈറ്റിൽ നിന്നെത്തിയ മറിയപ്പള്ളി സ്വദേശി (65)
ജൂൺ 21 ന് ദുബായിൽ നിന്നെത്തിയ കറുകച്ചാൽ സ്വദേശി (34
ജൂൺ 19 ന് സൗദിയിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി (73)
ജൂൺ 21 ന് ചെന്നൈയിൽ നിന്നെത്തിയ മുത്തോലി സ്വദേശിനി (34)
ജൂൺ 16 ന് കുവൈറ്റിൽ നിന്നെത്തിയ അയർക്കുന്നം സ്വദേശി (31)
ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധു (24
ജൂൺ 13 ന് കുവൈറ്റിൽ നിന്നെത്തിയ വിജയപുരം സ്വദേശി (23)
ഡൽഹിയിൽ നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവർത്തക (27)
ജൂൺ 11 ന് ഡൽഹിയിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി (30)
രോഗമുക്തരായവർ
ഹരിയാനയിൽ നിന്നെത്തി ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി
ഡൽഹിയിൽ നിന്നെത്തി ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി