കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിർദ്ദേശം ജോസ് വിഭാഗം അംഗീകരിക്കണമെന്ന് കേരളകോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. പി.ജെ.ജോസഫ് വിഭാഗവുമായി ലയിക്കാനില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച എല്ലാ സീറ്റുകളും ആവശ്യപ്പെടും.