പൊൻകുന്നം:രാഷ്ട്രീയപ്രവർത്തകർക്ക് എന്നും അനുകരിക്കാനാകുന്ന ഉദാത്ത മാതൃകയാണ് മൺമറഞ്ഞ കെ.നാരായണക്കുറുപ്പിന്റെ ജീവിതമെന്ന് തോമസ്ചാഴികാടൻ എം.പി പറഞ്ഞു. പ്രൊഫ.കെ.നാരായണക്കുറുപ്പിന്റെ ഏഴാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കെ. നാരായണക്കുറുപ്പ് ഫൗണ്ടേഷനും കെ.നാരായണക്കുറുപ്പ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ഡോ.ബാബു സെബാസ്റ്റ്യൻ, എ.എം. മാത്യൂ, അബ്ദുൾ അസീസ്, ഡോ.എൻ.ജയരാജ് എം.എൽ. എ, ഷാജി നല്ലേപ്പറമ്പിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ഡോ.ജയശ്രീ കെ.എൽ, റോബിൻ എന്നിവർ പങ്കെടുത്തു. .