adukalapadhadhi

പായിപ്പാട്: പായിപ്പാട് അഗ്രികൾച്ചറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ അംഗങ്ങൾക്ക് ഗ്രോബാഗ്, നടീൽ വസ്തുക്കൾ, വിത്തുകൾ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനം പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ജയിംസ് ജോസഫ്, ജോസ് കുമ്പുക്കാട്, എ.എൻ. സാബുക്കുട്ടൻ, ആനീസ് ജോർജ്, ഏലിയാമ്മ തോമസ് തുടങ്ങിയവർ പങ്കെടുത്തു.