കോട്ടയം : ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മഞ്ജുനാഥിന്റെ മരണത്തിന് കാരണക്കാരായവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം എൻ.ഹരി ആവശ്യപ്പെട്ടു. നിരീക്ഷണത്തിലായിരുന്ന മഞ്ജുനാഥിന്റെ ആരോഗ്യസ്ഥിതിയെക്കുറ്റിച്ച് ആരോഗ്യവകുപ്പ് തിരക്കിയില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.