കോട്ടയം : കാണക്കാരിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മഞ്ജുനാഥിന്റെ മരണത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചപറ്റിയെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ആരോപിച്ചു. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് എത്തിയത് മണിക്കൂറുകൾ വൈകിയാണ്. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.