ചെറുവള്ളി:വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി കൈത്തറി മുണ്ട് ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. തെക്കേത്തു കവല മേഖലാ കമ്മിറ്റി ബാലരാമപുരം കൈത്തറി മുണ്ടുകൾ ആവശ്യക്കാർക്ക് എത്തിച്ച് ഇതിൽ നിന്ന് ലഭിക്കുന്ന ലാഭം പഠനോപകരണ വിതരണത്തിനായി വിനിയോഗിക്കും. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ പൊൻകുന്നം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ആർ.രാജേഷിന് മുണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. എം.എസ് അജു,വി.ജി ജയകൃഷ്ണൻ,പ്രഭുൽ പ്രസാദ്, കെ.ആർ അഭിജിത്,എസ് .അരവിന്ദ്, രമേശ് ആർ. നായർ എന്നിവർ പങ്കെടുത്തു.