കോട്ടയം:കൊവിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഓട്ടോറിക്ഷ-ചരക്ക് വാഹന തൊഴിലാളികളുടെ സ്വയം സഹായ സംഘങ്ങൾക്ക് വായ്പാ വിതരണവും സ്‌കൂൾ കുട്ടികൾക്കുള്ള ടിവി വിതരണവും നടത്തി. മുൻ എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു ,ബാങ്ക് പ്രസിഡന്റ് എം.എൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.എച്ച് ഡയറക്ടർ എം.കെ പ്രഭാകരൻ, എസ്.പി.സി.എസ് ഡയറക്ടർ ബി.ശശികുമാർ ,മുനിസിപ്പൽ പ്രതിപക്ഷനേതാവ് സി.എൻ സത്യനേശൻ ,ബോർഡ് അംഗങ്ങളായ എ.രഘുവരൻ ,ജോൺ ജേക്കബ് ,പി.കെ തങ്കപ്പൻ,ബി.രാമചന്ദ്രൻ,പ്രിയ തോമസ് ,ഗ്രേസി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു വൈസ് പ്രസിഡന്റ് എം.കെ രമേശ് സ്വാഗതവും ,ബാങ്ക് സെക്രട്ടറി കെ.ആർ രാജീവ് നന്ദിയും പറഞ്ഞു.