കോട്ടയം: ഇ വിദ്യാരംഭം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം ജി.വി.എച്ച്.എസ്.എസിൽ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ജനമൈത്രി പൊലീസ് ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള നിർവഹിച്ചു. കുമരകം എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ,ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സരസിജൻ,പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം,സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിത, പി.ആർ.ഒ ആനന്ദക്കുട്ടൻ, ബീറ്റ് ഓഫീസർ ജയകുമാർ എന്നിവർ പങ്കെടുത്തു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ മുപ്പത് ടെലിവിഷനുകളും പത്ത് സ്മാർട്ട് ഫോണുകളും എത്തിച്ചു നല്കി.