വൈക്കം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന കോലോത്തും പറമ്പിൽ ശ്രേയയ്ക്ക് വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ടി.വി നൽകി. പ്രസിഡന്റ് ഇടവട്ടം ജയകുമാർ ശ്രേയയ്ക്ക് ടിവി കൈമാറി. ബി.ചന്ദ്രശേഖരൻ, വി.അനൂപ്, എം.ടി. അനിൽകുമാർ, പി.ടി സുഭാഷ്, പി.കെ മണിലാൽ, പി. ജോൺസൺ, സന്തോഷ് ചക്കനാടൻ എന്നിവർ പങ്കെടുത്തു.