വൈക്കം : ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് കേരളകൗമുദിയും നോർക്ക റൂട്ട്‌സ് ലീഗൽ കൺസൾട്ടന്റ് രാജേഷ് സാഗറും ചേർന്ന് നൽകുന്ന ടിവിയുടെ ആദ്യഘട്ട വിതരണം എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവ്വഹിച്ചു.
ജനപ്രതിനിധികളുടേയും വിവിധ സ്‌ക്കൂൾ അധികൃതരുടേയും നിർദ്ദേശങ്ങൾ പരിഗണിച്ച് തിരഞ്ഞെടുത്ത പത്ത് കുടുംബങ്ങൾക്കാണ് 32' എൽ ഇ ഡി ടിവികൾ നൽകിയത്. കേരളകൗമുദി വൈക്കം ബ്യൂറോയിൽ നടന്ന ചടങ്ങിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം ലേഖകൻ എൻ.അമർ ജ്യോതി, ചാലപ്പറമ്പ് ടി.കെ.എം.എം യു പി സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് എ. എസ്. ശ്രീദേവി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗം കെ.വിജയകുമാരി, ഇന്ദു സുനിൽകുമാർ, പി.കെ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.