hiv

ചങ്ങനാശേരി: ശബരിമല വിമാനത്താവളത്തിനായി ചെറുവെള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എൻ രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ചങ്ങനാശേരി താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കെ.എൻ.കൃഷ്ണൻകുട്ടി പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.റ്റി.ഹരിലാൽ, ഉപാദ്ധ്യക്ഷന്മാരായ റ്റി.ആർ.രവീന്ദ്രൻ, എം.സത്യശീലൻ, ജനറൽ സെക്രട്ടറി കെ.പി.ഗോപിദാസ്,രാജേഷ് നട്ടാശേരി, ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു,താലൂക്ക് ജന.സെക്രട്ടറി കെ.ജി. അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു. വീരമൃതുവരിച്ച ധീരജവാന്മാർക്ക് ശ്രദ്ധഞ്ജലി അർപ്പിച്ചു. താലൂക്ക് ഭാരവാഹികളായി കെ.ജി.അരവിന്ദാക്ഷൻ നായർ (രക്ഷാധികാരി), എം.ആർ.മണി(പ്രസി.) പി.എസ്.ഷിബു, റ്റി.കെ.രവീന്ദ്രൻ, എം.കെ.സോമശേഖരൻ, എം.അനിൽകുമാർ, കെ.കെ.അനിൽകുമാർ (വൈസ് പ്രസി.), വി.കെ.അജിത്,(ജന.സെക്രട്ടറി), ബി.ദീപുരാജ്, കെ. ഓ.ബാബു (സെക്രട്ടറി) പി.ആർ.ശശികുമാർ(ട്രഷറർ) കെ.ആർ.വിശ്വംഭരൻ, എം.പി.ശശികുമാർ (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.