കാഞ്ഞിരപ്പള്ളി: എട്ടാം വാർഡിലെ ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ ഇന്ന് വൈകിട്ട് 4.30ന് ഗ്രാമപഞ്ചായത്ത് അംഗം എം.എ റിബിൻ ഷാ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഭാരവാഹികളായി ഹസൻ നസീർ കണ്ടത്തിൽ (പ്രസിഡന്റ്), ഒ.എസ് അബ്ദുൾ കരീം തലപ്പള്ളി (വൈസ് പ്രസിഡന്റ്), മുഹമ്മദ് ബഷീർ പാറടിയിൽ (സെക്രട്ടറി) ,ഷെമീർ ഖാൻ കല്ലുങ്കൽ (ജോയിന്റ് സെക്രട്ടറി), സിജാസ് ബഷീർ പുതുപറമ്പിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.