വൈക്കം :നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ആനിമൽ ബെർത്ത് കൺട്രോൾ (എബിസി) പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടികൾ ആരംഭിച്ചു. നഗരസഭ 2019-20 പദ്ധതിയിൽപ്പെടുത്തി 4 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചിരിക്കുന്നത്. ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവർത്തകരാണ് പദ്ധതി നിർവഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ ബിജു.വി കണ്ണേഴത്ത് പറഞ്ഞു.