കുമരകം: കുമരകത്തെ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നതിനായി എ.ഐ.വൈ.എഫ് ബിരിയാണി ചലഞ്ച് നടത്തി. അർഹരായ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനാണ് എ.ഐ.വൈ.എഫ് കുമരകം മേഖല കമ്മറ്റിയുടെ തീരുമാനം. ബിരിയാണി തയാറാക്കുന്നതിനായുള്ള സാധനസാമഗ്രികൾ സുമനസുകൾ വാങ്ങി നല്‍കി.സി.കെ.ആശ എം.എൽ.എ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി ബിനു ബോസ് ഏറ്റുവാങ്ങി. മേഖല പ്രസിഡന്റ് സുജിത്ത് വേലിയാത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മഹേഷ് , ജില്ലാ വൈസ് പ്രസിഡന്റ് ലിജോയ് , സി.പി.ഐ ലോക്കൽ സെക്രട്ടറി പി.വി.പ്രസേനൻ, പി.ബി.സജി , ഡി.ജി.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.