പാലാ: സംസ്ഥാന സർക്കാർ പാലാ നിയോജകമണ്ഡലത്തോട് അവഗണന കാട്ടുകയാണെന്ന് യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് രാജേഷ് വാളി പ്ലാക്കൽ ആരോപിച്ചു. പാലാ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് എം പാലാ മണ്ഡലം കമ്മറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് ടൗൺ മണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മടപ്പാട്ട്, കെ.റ്റി.യു.സി .നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലി, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ ,മുനിസിപ്പൽ കൗൺസിലർ ബിജു പാലുപടവിൽ, ഷിജി നാഗനൂലിൽ, ജോസിൻ പുത്തൻവീട്ടിൽ, സോജൻ മേച്ചിലാത്ത്, ജിതിൻ ചിത്രവേലിൽ, മിട്ടു, നിശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.