കോട്ടയം : ജില്ലയിൽ 15 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 7 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും, 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 11 പേർ വീട്ടിലും, 2 പേർ ക്വാറന്റൈൻ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു.
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 121 ആയി. ഇതിൽ 43 പേർ പാലാ ജനറൽ ആശുപത്രിയിലും, 34 പേർ കോട്ടയം ജനറൽ ആശുപത്രിയിലും, 38 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, 4 പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും, 2 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്. ജില്ലയിൽ ആകെ 211 പേർക്കാണ് രോഗം ബാധിച്ചത്. 90 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവർ
ജൂൺ 19 ന് സൗദിയിൽ നിന്ന് എത്തിയ ഗർഭിണിയായ വെള്ളാവൂർ സ്വദേശിനി (29)
ജൂൺ 21 ന് ഷാർജയിൽ നിന്ന് എത്തിയ കങ്ങഴ സ്വദേശി (44 )
ജൂൺ 14 ന് കുവൈറ്റിൽ നിന്ന് എത്തിയ ചിറക്കടവ് സ്വദേശി (35)
ജൂൺ 18 ന് കുവൈറ്റിൽ നിന്ന് എത്തിയ മുളക്കുളം സ്വദേശി (48)
ജൂൺ 12 ന് ഡൽഹിയിൽ നിന്ന് എത്തിയ കറുകച്ചാൽ സ്വദേശിനി (40)
കറുകച്ചാൽ സ്വദേശിനിയുടെ മകൾ (19 ), മകൻ (16)
ജൂൺ 15 ന് കുവൈറ്റിൽ നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (25)
ജൂൺ 22 ന് കുവൈറ്റിൽ നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി (33)
ജൂൺ 22 ന് കുവൈറ്റിൽ നിന്ന് എത്തിയ മൂലവട്ടം സ്വദേശി (58)
ജൂൺ 19 ന് ഷാർജയിൽ നിന്ന് എത്തിയ ചിങ്ങവനം സ്വദേശിനിയായ പെൺകുട്ടി (13
ചിങ്ങവനം സ്വദേശിനിയുടെ സഹോദരൻ (7)
ജൂൺ 24 ന് കുവൈറ്റിൽ നിന്ന് എത്തിയ കങ്ങഴ സ്വദേശി (46)
ജൂൺ 11 ന് അബുദാബിയിൽ നിന്ന് എത്തിയ അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി (7)
ജൂൺ 14ന് മംഗലാപുരത്തു നിന്ന് എത്തിയ വെള്ളാവൂർ സ്വദേശി (24)
രോഗമുക്തരായവർ
ഔറംഗബാദിൽ നിന്ന് എത്തിയ കങ്ങഴ സ്വദേശിനി (24)
ദുബായിൽ നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശി (24)
മസ്‌കറ്റിൽ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശി (44)
കസാഖ്സ്ഥാനിൽ നിന്ന് എത്തിയ കുമരകം സ്വദേശി (32)
കുവൈറ്റിൽ നിന്ന് എത്തിയ പായിപ്പാട് സ്വദേശി (46)
ഡൽഹിയിൽനിന്ന് എത്തിയ വൈക്കം സ്വദേശി (54)
തെലങ്കാനയിൽ നിന്നെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി (33)