അടിമാലി: ആദിവാസി മേഖലയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അമിത ഉപഭോഗം, ശൈശവ വിവാഹങ്ങൾ, വിദ്യാസപരമായ പിന്നാക്ക അവസ്ഥ എന്നിവയ്ക്ക് ശാശ്വത പരിഹാരമായി സമന്വയ ചാരിറ്റിബിൾ സൊസൈറ്റിയുമായി സഹകരിച്ച് ഡിസ്ട്രിക്ട് 7ന്റെ കീഴിൽ വരുന്ന 25 വൈസ്‌മെൻ ക്ലബ്ബുകൾ കേന്ദ്രീകരിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. ഒരു വർഷത്തെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കൂടാതെ ഭക്ഷ്യ സുരക്ഷ, ഉറവിട മാലിന്യ സംസ്‌കരണം എന്നിവയ്ക്കും തുടക്കം കുറിച്ചു. ഡിസ്ട്രിക്ട് ഗവർണറായി ജിജോ വി.എൽദോ സ്ഥാനമേറ്റു.സ്ഥാനം ഒഴിയുന്ന ഡിസ്ട്രിക്ട് ഗവർണർ എൽദോസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. ബുള്ളറ്റിൻ പ്രകാശനം റീജിയണൽ ഡയറക്ടർ ബാബു ജോർജ് നിർവഹിച്ചു. വെബ് മാസ്റ്റർ സോണി എബ്രഹാം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറിയായി എൽദോ പി. ഏലിയാസ്, ട്രഷറർ ജോൺസൺ കെ. തോമസ്, ബുള്ളറ്റിൻ എഡിറ്റർ ബിജു ലോട്ടസ്, വെബ് മാസ്റ്റർ റോയി സെബാസ്റ്റ്യൻ, വൈസ് മെനറ്റസ് കോഡിനേറ്റർ സോണിയ എം. പോൾ, വൈസ് ലിംഗ്‌സ് കോഓഡിനേറ്റർ എഡ്വിൻ സജി എന്നിവർ സിസ്ട്രിക്ട് 7ന്റെ ഭാരവാഹികളായി ചുമതലയേറ്റു.