അയർക്കുന്നം: സ്വകാര്യവ്യക്തി പഞ്ചായത്ത് റോഡിലെ ഓട കെട്ടിയടച്ചതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട്. അയർക്കുന്നം പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽ പയറ്റു കുഴി റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ വാഹനയാത്രപോലും അസാധ്യമായി. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന മലിനജലം സമീപ വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാർ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അടച്ചു കെട്ടിയ ഓട പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടും തുടർനടപടിയുണ്ടായില്ല. വെള്ളക്കെട്ടിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. നടപടി വൈകുന്നതിനാൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 44 പേർ ചേർന്ന് അധികൃതർക്ക് പരാതി നൽകിയിരുന്നു.വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാട്ടുകയാണ്.

എം.എ അച്യുതൻ പ്രദേശവാസി