കോട്ടയം : വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പ്രവാസി കുഴഞ്ഞ് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനശിക്ഷാ നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാരിന്റെയും, മെഡിക്കൽ കോളേജ് അധികൃതരുടെയും കുറ്റകരമായ അനാസ്ഥയാണ് പ്രവാസിയുടെ മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.