മേലുകാവ് : മേലുകാവ് ഗ്രാമ പഞ്ചായത്ത് കാഞ്ഞിരംകവല ഒന്നാം നമ്പർ അങ്കണവാടിക്ക് മല അരയ ക്രിസ്ത്യൻ ഫെഡറേഷനും ജനകീയ കൂട്ടായ്മ സന്നദ്ധ പ്രവർത്തകരും സംയുക്തമായി എൽ.ഇ.ഡി ടിവി വിതരണം ചെയ്തു. മേലുകാവ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ജോസഫ് ഉദ്ഘാടനം ചെയ്തു. എം എ.സി.എഫ് പ്രസിഡന്റ് ജോസഫ് ജേക്കബ് മുഖ്യപ്രഭാക്ഷണം നടത്തി. വാർഡ് മെമ്പർ അലക്‌സ് റ്റി ജോസഫ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്‌സൺ ആലിസ് ജോസ്, എം എ സി എഫ് യൂണിറ്റ് പ്രസിഡന്റുമാരായ ഇ. എച്ച് ഹെസക്കിയേൽ, കെ.സി ജോർജ്, മുൻ വാർഡ് മെമ്പർ ഏലിയാമ്മ മൈക്കിൾ, അങ്കണവാടി ടീച്ചേഴ്‌സ് ലീഡർമാരായ ശ്രീദേവി, ഷൈനി, അങ്കണവാടി അദ്ധ്യാപിക സീന, ജനകീയ കൂട്ടായ്മ പ്രവർത്തകരായ ബാബു ഈനോസ്, പൊന്നമ്മ ജോൺ, സൂസമ്മ ജോസഫ് എന്നിവർ സംസാരിച്ചു.