കോട്ടയം: നെറ്റിൽ അതിരുവിടുന്നവരെ കുടുക്കാൻ ഇൻ്റർപോളിൻ്റെ പൂട്ട്....! കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച വീഡിയോകൾ പങ്കു വയ്‌ക്കുന്നവരെ കുടുക്കുന്ന ഓപ്പറേഷൻ പി - ഹണ്ടിൽ ജില്ലയിൽ നിന്നുള്ള നിരവധി ആളുകളാണ് നിരീക്ഷണത്തിലുള്ളത്. വാട്‌സ്ആപ്പ് - ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ഐ.പി വിലാസം സഹിതം, ഇൻ്റർപോളാണ് സംസ്ഥാന പൊലീസിനും സൈബർ സെല്ലിനും വിവരം നൽകുന്നത്. ഇൻ്റർനെറ്റിൽ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുകയും, ഇത് ഫോണിൽ സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ നമ്പരുകളും ഐപി വിലാസവും ഇൻ്റർപോളാണ് കൈമാറിയത്. ഇതോടെയാണ് ജില്ലയിലും വ്യാപകമായി പൊലീസ് പരിശോധന നടത്തിയത്.

പ്രിയം ടെലഗ്രാമിനോട്

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾ നേരത്തെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, സൈബർ സെല്ലും ഹൈടെക്ക് സെല്ലും പിടിമുറുക്കുകയും, ഇത്തരം ഗ്രൂപ്പുകളിൽ പരിശോധന കർശനമാക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ്ടെ ഇക്കൂട്ടർ ടെലഗ്രാം ഗ്രൂപ്പുകളിലേയ്‌ക്കു ചേക്കേറിയത്. അംഗമാകാതെ തന്നെ ഇത്തരം ഗ്രൂപ്പുകളിൽ നിന്നു വീഡിയോ ഡൗൺ ലോ‌ഡ് ചെയ്യാം.

വിദേശത്ത് കൊടും കുറ്റം

കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ കാണുന്നതും പ്രചരിപ്പിക്കുന്നതും വിദേശരാജ്യങ്ങളിൽ ഗുരുതരമായ ക്രിമിനൽക്കുറ്റമാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി യൂണിസെഫും ഈ വീഡിയോകൾക്കെതിരെ പ്രവർത്തനം സജീവമായിക്കിയിട്ടുണ്ട്.

ഇതു ചെയ്താൽ കുടുങ്ങും

പിന്നീടുള്ള നടപടി

പരിശോധന തുടരും

ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നവരുടെ വിവരം ശേഖരിച്ചു വരികയാണ്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരും. കർശനമായ നടപടികൾ ഉണ്ടാകും.

സൈബർ സെൽ, കോട്ടയം