അടിമാലി: ജനപ്രീതി നേടി .അടിമാലി പഞ്ചായത്തിന്റെ ആഴ്ച്ച ചന്തയിൽ തിരക്കേറുന്നു.. കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്ന അതേ വിലയ്ക്ക് ഉപഭോക്തക്കൾക്ക് വിതരണം ചെയ്യുന്നു വെന്ന പ്രത്യേകതയുള്ള ആഴ്ച്ച ചന്ത 4 ആഴ്ച പിന്നിട്ടു. കർഷകർ ശനിയാഴ്ച രാവിലെ അവരുടെ കൃഷിയിടങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ 8 മണിക്ക് എത്തിക്കുകയും 9 മണി മുതൽ വിതരണം ചെയ്യുകയാണ്. ഏത്തക്ക.ഞാലി, പൂവൻ കുലകൾ, കടച്ചക്ക, കപ്പ, കാന്താരി, പയർ, വഴുതനങ്ങ ,തേങ്ങ, മാങ്ങാ, ഇഞ്ചി, നാരാങ്ങാ, തുടങ്ങിയ എല്ലാ വിധ പച്ചക്കറികളും ചന്തയുടെ ഭാഗമായി എത്തി വിതരണം ചെയ്യുന്നത്. .ഇതിന് പഞ്ചായത്ത് പൂർണ്ണ പിൻതുണ നൽകി കൊണ്ട് പ്രസിഡന്റ് ദീപാരാജീവും മറ്റ് പഞ്ചായത്ത് അംഗങ്ങളും അതോടൊപ്പം സെക്രട്ടറി കെ.എൻ. സഹജ ന്റെ നേതൃത്വത്തിലുള്ള ഓഫീസ് ജീവനക്കാരും രംഗത്തുണ്ട്.. അടുത്ത ആഴ്ചചന്ത വ്യാഴാഴ്ച ആയിരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.