rajakkad-sndp-union


രാജാക്കാട്.എസ്.എൻ.ഡി.പി.യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി കെ.ഡി.രമേശ്‌ന്റെ മകളുടെ ഭർത്താവായ സംഗീത് പി.പി, പനയക്കന്നേലിന്റെ വൃക്ക മാറ്റ ശസ്ത്ര ക്രിയക്കവേണ്ടി എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ സമാഹരിച്ച 4 ലക്ഷം രൂപ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ സംഗീതിന് കൈമാറി. ഇതിനോടൊപ്പം തന്നെ കെ.ഡി രമേശേന്റെ ചികിത്സയ്ക്കായി 5 ലക്ഷം രൂപയും യൂണിയൻ പ്രസിഡന്റ് കെ.ഡി രമേശിനു കൈമാറി. കൊവിഡ് 19 മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഇതിനായി സാമ്പത്തിക സഹായം നൽകിയ എല്ലാവരോടും യൂണിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ ,യൂണിയൻ കൗൺസിലർമാരായ ഐബി പ്രഭാകരൻ ,കെ.കെ രാജേഷ്, എൻ.ആർ. വിജയകുമാർ, ആർ.അജയൻ, അഡ്വ: സരേന്ദ്രൻ,കുടുംബയോഗം കോർഡിനേറ്റർ വി.എൻ.സലിം മാസ്റ്റർ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് .രഞ്ജിത്ത് പുറക്കാട്ട്, സൈബർ സേന യൂണിയൻ ചെയർമാൻ ജോബി വാഴാട്ട്, രാജാക്കാട് ശാഖായോഗം പ്രസിഡന്റ് .വി .എൻ തങ്കച്ചൻ, വൈസ് പ്രസിഡന്റ് വി.എൻ തുളസി, സെക്രട്ടറി കെ.റ്റി സുജിമോൻ, വനിതാ സഘം യൂണിയൻ പ്രസിഡന്റ്ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, സൈബർ സേന ജില്ലാ കണവീനർ സജിനി സാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.