കാഞ്ഞിരപ്പള്ളി: പെരുവന്താനം സെന്റ് ആന്റണീസ് കോളേജും ഗ്രീൻ ലീഫും ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ച് 4000 വൃക്ഷ തൈകൾ നട്ട് സമ്പൂർണ ഗ്രീൻ ക്യാമ്പസ് പദവിയിലേക്ക്. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. ടി. ബിനു ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്ഥലത്തിന് പുറമേയുള്ള ഏഴ് ഏക്കർ സ്ഥലത്താണ് മുള, പ്ലാവ് തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മണ്ണൊലിപ്പ് തടയുകയും കുടിവെള്ള സ്രോതസ് സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം പ്രകൃതിരമണീയമായ ഒരു ക്യാമ്പസാക്കി ഉയർത്തുകയാണ് മുഖ്യലക്ഷ്യമെന്നും കോളേജ് ഡയറക്ടർ ഡോക്ടർ ആന്റണി നിരപ്പേൽ പറഞ്ഞു. പ്രൊഫ.ബാബു ജോസഫ്, ഗ്രീൻ ലീഫ് കോ ഓർഡിനേറ്റർ പ്രൊഫ. സി. പി. റോയ്, ഇടുക്കി ജില്ലാസാമൂഹിക വനവത്ക്കരണ വിഭാഗം എ.സി.എഫ്. സാബി വർഗീസ്, പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സിനിമ താരവുമായ ജികെ പന്നാംകുഴി, ഗ്രീൻ ലീഫ് പ്രവർത്തകർ,പ്രകൃതി പഠന വിഭാഗം ആഫീസർ ആശാ റാണി, സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ രഞ്ജി മാത്യു, സൊസൈറ്റി സെക്രട്ടറി ആന്റണി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർ അനീഷ് തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ബോബി മാത്യു, ജോളി ജോസഫ്, പി .ആർ. ഒ. ജോസ് ആന്റണി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി