ഇടമറ്റം: എസ്.എൻ.ഡി.പി യോഗം ഇടമറ്റം ശാഖയിൽ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് നിതിൻ കുന്നത്ത്,സെക്രട്ടറി സലി പാറപ്പുറം, അരുൺ ഈട്ടിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികൾക്കും വനിതാസംഘം പ്രവർത്തകർക്കും 10 കുടുംബ യൂണിറ്റുകൾക്കുമാണ് സുരക്ഷാ മാസ്‌ക്കുകൾ നൽകിയത്. ശാഖാ നേതാക്കളായ തങ്കച്ചൻ, മനോജ്, വനിതാസംഘം സെക്രട്ടറി പ്രീതി ബാബു എന്നിവർ പങ്കെടുത്തു.